ഗുസ്തി താരം നർസിങ് യാദവിനു ഒളിംപിക്സിൽ പങ്കെടുക്കാൻ രാജ്യാന്തര ഗുസ്തി ഫെഡറേഷന്റെയും അനുമതി

187

ന്യൂഡൽഹി ∙ റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ ഗുസ്തി താരം നർസിങ് യാദവിനു രാജ്യാന്തര ഗുസ്തി ഫെഡറേഷന്റെയും അനുമതി. ഉത്തേജക വിവാദത്തിൽ അകപ്പെട്ട നർസിങ്ങിന്റെ ഒളിംപിക്സ് പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതു യുണൈറ്റഡ് വേൾഡ് റസ്‌ലിങ്ങും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമാണ്.

നേരത്തെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് നർസിങ് യാദവ് ഉന്നയിച്ച എല്ലാ വാദങ്ങളും അംഗീകരിച്ച നാഡ അച്ചടക്കസമിതി ഒളിംപിക്സിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. തന്നെ മനപ്പൂർവം കുടുക്കാൻ എതിരാളിയുടെ നേതൃത്വത്തിൽ അട്ടിമറി നടന്നുവെന്ന നർസിങ്ങിന്റെ വാദം സമിതി അംഗീകരിച്ചാണു നർസിങ്ങിനു അനുകൂല വിധി പുറപ്പെടുവിച്ചത്.