പരിശീലകനെ സംഘത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഒളിംപിക്സിനില്ല: രഞ്ജിത് മഹേശ്വരി

148

തിരുവനന്തപുരം∙ ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ തന്റെ പരിശീലകൻ നിഷാദ് കുമാറിനെ ഉൾപ്പെടുത്തിയില്ലെങ്കിൽ റിയോ ഒളിംപിക്സിനില്ലെന്ന് ട്രിപ്പിൾ ജംപ് താരം രഞ്ജിത് മഹേശ്വരി. അധികൃതരുടെ നടപടി അംഗീകരിക്കാനാകില്ല. മികച്ച പ്രകടനത്തിന് പരിശീലകന്റെ സാന്നിധ്യം അനിവാര്യമാണ്. ഇതിൽ ബന്ധപ്പെട്ടവർ മാറ്റം വരുത്തിയില്ലെങ്കിൽ ഒളിംപിക്സിനില്ലെന്ന തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും രഞ്ജിത് പറഞ്ഞു.

കഴിഞ്ഞ രണ്ട് ഒളിംപിക്സുകൾക്ക് പരിശീലകനില്ലാതെ പോയപ്പോൾ തന്റെ പ്രകടനം മോശമായിരുന്നു. മറ്റു പരിശീലകരെ കൊണ്ടുപോകുന്നുണ്ട്. അക്കൂട്ടത്തിൽ എന്റെ പരിശീലകനെയും വിടണം. തന്നോടെന്തോ വിദ്വേഷമുള്ളതു പോലെയാണ് അധികൃതരുടെ പെരുമാറ്റം. ഒളിംപിക്സ് യോഗ്യത നേടിയത് സ്വന്തം പരിശ്രമത്തിലൂടെയാണ്. സർക്കാരിന്റെ പണം ധൂർത്തടിച്ചെന്നോ നശിപ്പിച്ചെന്നോ ആർക്കും പറയാനുള്ള അവകാശമില്ലെന്നും രഞ്ജിത് പറഞ്ഞു