ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക ഏറ്റെടുക്കാന്‍ സാധ്യത

156

ന്യൂഡൽഹി∙ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പു പ്രചാരണം പ്രിയങ്ക ഗാന്ധി ഏറ്റെടുക്കാന്‍ സാധ്യത. യുപി തിരഞ്ഞെടുപ്പു ചുമതലയുള്ള ജനറൽ സെക്രട്ടറി ഗുലാം നബി ആസാദുമായി പ്രിയങ്ക ഗാന്ധി ചർച്ച നടത്തി. ഗുലാം നബിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു ചർച്ച.

യുപി തിരഞ്ഞെടുപ്പിനെ പ്രിയങ്ക നയിച്ചേക്കുമെന്നു നേരത്തെതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. പ്രിയങ്ക മുൻനിര തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലേക്ക് കടന്നുവരണമെന്ന ശക്തമായ ആവശ്യം പാർട്ടിക്കുള്ളിലും നിലനിൽക്കുന്നുണ്ട്.