വിദ്യാർഥികളുമായി വന്ന മിനി ബസ് മറിഞ്ഞു; 15 പേർക്കു പരുക്ക്

176

മലപ്പുറം∙ വിദ്യാർഥികളുമായി വരികയായിരുന്ന സ്വകാര്യ മിനി ബസ് നിയന്ത്രണം വിട്ട് 15 വിദ്യാർഥികൾക്ക് പരുക്ക്. മൂത്തേടം -കരുളായി റോഡിൽ കാറ്റാടി പാലത്തിനടുത്താണ് അപകടം. ബസ്സിൽ എടക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ, പാലേമാട് വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളായിരുന്നു കൂടുതലും.

കാറ്റാടി പാലത്തിനടുത്ത് വച്ച് ലീഫ് സെറ്റ് തകരാറിലായി നിയന്ത്രണം വിട്ട് മൺകൂനയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. അൽപം മാറിയിരുന്നെങ്കിൽ ഏറെ താഴ്ചയിൽ പുഴയോരത്തേക്കാണ് ബസ് പതിക്കുക. പരുക്കേറ്റ വിദ്യാർഥികൾ എടക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ എട്ടോടെയായിരുന്നു സംഭവം.