പോർച്ചുഗലിന് യൂറോകപ്പ്

177

പാരിസ് ∙ ആതിഥേയരായ ഫ്രാൻസിനെ കീഴടക്കി പോർച്ചുഗലിന് കന്നി യൂറോകപ്പ് ഫുട്ബോൾ കിരീടം (1–0). എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ പകരക്കാൻ എദർ ആണു വിജയഗോൾ നേടിയത്. നിശ്ചിത സമയമായ 90 മിനിറ്റിൽ ഇരുടീമിനും ഗോൾ നേടാൻ സാധിച്ചില്ല.
സ്വന്തം നാട്ടിലെ കാണികൾക്കു മുന്നിൽ അനേകം സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷമാണു ഫ്രാൻസ് ഗോൾ വഴങ്ങിയത്. കളിയിലെ മേധാവിത്വവും ഫ്രാൻസിനായിരുന്നു.2004 യൂറോകപ്പിന്റെ ഫൈനലിൽ ഗ്രീസിനോടു പരാജയപ്പെട്ട പോർച്ചുഗൽ ചരിത്രത്തിലാദ്യമായാണു യൂറോപ്പിലെ ഫുട്ബോൾ ചാംപ്യന്മാരാകുന്നത്. 25–ാം മിനിറ്റിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പരുക്കേറ്റു കണ്ണീരണിഞ്ഞ് പുറത്തായെങ്കിലും ടീം വിജയതീരമണഞ്ഞു. ഫ്രഞ്ച് ക്ലബ് ലില്ലിയുടെ താരമാണു വിജയഗോൾ നേടിയ ഇരുപത്തിയെട്ടുകാരൻ എദർ.