പാലക്കാട് വാനിൽ കടത്തുകയായിരുന്ന 1.5 കോടി രൂപ പിടികൂടി

166

പാലക്കാട് ∙ ദേശീയപാതയിൽ കൂട്ടുപാതയ്ക്കുസമീപം എക്സൈസ് നടത്തിയ വാഹന പരിശേ‍ാധയിൽ വാനിൽ കടത്തുകയായിരുന്ന 1.5 കേ‍ാടിരൂപ പിടികൂടി. ചെന്നൈയിൽനിന്നു കോഴിക്കേ‍ാട്ടേക്കു പേ‍ാകുകയായിരുന്നു വാൻ. വാഹനത്തിലുണ്ടായിരുന്ന ചെന്നൈ സ്വദേശികളായ അമ്മദ് തഹസിൻ(33) മുഹമ്മദ് ഖുദ്ദൂസ് (33) എന്നിവരെ അറസ്റ്റുചെയ്തു.

പണം പെരിന്തൽമണ്ണ, കേ‍ാഴിക്കേ‍ാട്, വടകര ഭാഗങ്ങളിലെ ചിലർക്ക് എത്തിക്കാനുള്ളതാണെന്നു യുവാക്കൾ അധികൃതർക്കു മെ‍ാഴി നൽകി. നേരത്തെയും ഈ രീതിയിൽ പണം കടത്തിയിരുന്നു. യുവാക്കളെ എൻഫേ‍ാഴ്സ്മെന്റ് ഉദ്യേ‍ാഗസ്ഥർ ചേ‍ാദ്യം ചെയ്യുന്നു.