ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കാതെ പാക്കിസ്ഥാൻ ആദ്യം ആഭ്യന്തര കാര്യങ്ങൾ ശരിയാക്കണമെന്ന് മന്ത്രി രാജ്നാഥ് സിങ്

148

ന്യൂഡൽഹി∙ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കാതെ പാക്കിസ്ഥാൻ ആദ്യം ആഭ്യന്തര കാര്യങ്ങൾ ശരിയാക്കണമെന്ന് മന്ത്രി രാജ്നാഥ് സിങ്. സമഗ്രമായി പരിഹരിക്കേണ്ട വിഷയമാണ് കശ്മീർ. എല്ലാവരും സാഹചര്യങ്ങൾക്കനുസരിച്ച് ഉത്തരവാദിത്തമേൽക്കണമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. കശ്മീർ വിഷയത്തിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരപ്രവർത്തനത്തിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാക്ക് ശ്രമം. ഇന്ത്യയിൽ ഭീകരവാദം ഉണ്ടെങ്കിൽ അതു പാക്കിസ്ഥാൻ കാരണമാണ്. . ഇന്ത്യയിലെ മുസ്‌ലിംകളുടെ കാര്യമോർത്ത് പാക്കിസ്ഥാൻ ഭയപ്പെടേണ്ട,മതത്തിന്റെ പേരിൽ കശ്മീർ താഴ്‌വരയിലെ സ്ഥിതിഗതികൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് അയൽരാജ്യത്തിന്റേത്. കശ്മീരിലെ സ്ഥിതിഗതികൾ വളരെപ്പെട്ടെന്നുതന്നെ സാധാരണനിലയിലേക്ക് എത്തുമെന്ന് അദ്ദേഹം സഭയ്ക്ക് ഉറപ്പുകൊടുത്തു.

മതത്തിന്റെ പേരിലാണ് പാക്കിസ്ഥാൻ ഇന്ത്യയിൽനിന്നു വിട്ടുപോയത്. എന്നാൽ ഇന്ന് ഭീകര പ്രവർത്തനത്താൽ അവർ രണ്ടുഭാഗങ്ങളായി. ദിവസവും അവർ അതിനെതിരെ പോരാടുന്നുണ്ട്. അവരുടെ തെറ്റായ താൽപ്പര്യങ്ങളെന്താണോ അതു വിജയിക്കില്ല.

കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ രക്തസാക്ഷിയെന്നു വിളിച്ച പാക്ക് നടപടി ദുഃഖകരമാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY