കശ്മീരിൽ വിഘടനവാദികളുമായാണ് പൊലീസും സൈന്യവും പോരാടുന്നത് : രാജ്നാഥ് സിങ്

176

ന്യൂഡൽഹി∙ . കശ്മീരിൽ വിഘടനവാദികളുമായാണ് പൊലീസും സൈന്യവും പോരാടുന്നതെന്നും അദ്ദേഹം രാജ്യസഭയിൽ പറ‍ഞ്ഞു.കശ്മീരിലെ സംഘർഷത്തിനുപിന്നിൽ പാക്കിസ്ഥാനാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയിലെ മുസ്‍ലിംകളെക്കുറിച്ച് പാക്കിസ്ഥാൻ ആശങ്കപ്പെടേണ്ട
കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ മുസാഫർ വാനി തീവ്രവാദി തന്നെയാണ്. വാനിക്കെതിരെ 15 എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽക്കൂടി യുവാക്കളെ ഭീകരവാദത്തിലേക്ക് വാനി ആകർഷിച്ചിരുന്നു.
കശ്മീരിലെ സംഘർഷത്തെ ബിജെപി അപലപിക്കുന്നു. ജമ്മു കശ്മീർ സർക്കാരുമായി കേന്ദ്രം നിരന്തരം ബന്ധപ്പെടുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്താൻ ആവശ്യമായതെന്തും സംസ്ഥാനത്തിനു നൽകും. മാരകമായ ആയുധങ്ങൾ ഉപയോഗിക്കരുതെന്നു സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കർഫ്യൂ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭീകരവാദത്തിനെതിരെ എല്ലാ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘർഷസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തായിരുന്നു. ഞാനദ്ദേഹവുമായി ബന്ധപ്പെട്ടില്ല. എന്നാൽ അദ്ദേഹം കശ്മീർ സംഘർഷത്തെക്കുറിച്ച് വിവരങ്ങൾ ആരായുകയും നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു. അദ്ദേഹം തിരിച്ചെത്തിയ ഉടൻ ചേർന്ന ആദ്യയോഗം കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താനായുള്ളതാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.