ഒമാനിൽ വാഹനാപകടം: രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ചുപേർ മരിച്ചു

195

മസ്കറ്റ് ∙ ഒമാനിലെ അൽ ഖൂദിൽ ഇന്നു പുലർച്ചെയുണ്ടായ റോഡപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ചുപേർ മരിച്ചു. പട്ടാമ്പി സ്വദേശി സൈനൽ അബ്ദീൻ, ചേർപ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണു മരിച്ച മലയാളികൾ. മൃത ശരീരങ്ങൾ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.