തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഇസ്‌ലാമികധാരകളെ തുറന്നെതിർക്കുമെന്ന് യൂത്ത് ലീഗ്

176

കോഴിക്കോട്∙ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഇസ്‌ലാമികധാരകളെ തുറന്നെതിർക്കുമെന്ന് യൂത്ത് ലീഗ്. മലയാളി യുവാക്കൾ ഐഎസിൽ ചേർന്ന സംഭവത്തിന്റെയും സാക്കിർ നായിക്ക് വിവാദത്തിന്റെയും പശ്ചാത്തലത്തിലാണ് യൂത്ത് ലീഗിന്റെ പ്രതികരണം. ഐഎസ് വിഷയത്തിൽ സിപിഎമ്മും സിപിഐയും സംഘപരിവാർ അജണ്ടയാണ് പിന്തുടരുന്നതെന്നും യൂത്ത് ലീഗ് ആരോപണമുന്നയിച്ചു.

സാക്കിർ നായിക്ക് വിഷയത്തിൽ മനുഷ്യാവകാശ ലംഘനത്തെയാണ് തങ്ങൾ എതിർക്കുന്നതെന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പി.എം.സാദിഖലി വ്യക്തമാക്കി. നായിക്കിന്റെ ആശയങ്ങളോടു വിയോജിപ്പുണ്ടെന്നും സാദിഖലി കൂട്ടിച്ചേർത്തു.

വിവാദത്തിൽ നായിക്കിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ലീഗ് എടുത്തിരുന്നത്. അതേസമയം, നായിക്കിനെ വേട്ടയാടുകയാണെന്ന ലീഗ് നിലപാടുതള്ളി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദാണ് ലീഗ് നിലപാടിനെ എതിർത്ത് രംഗത്തെത്തിയത്.