നിത അംബാനിക്ക് രാജ്യന്തര ഒളിംപിക് കമ്മറ്റി അംഗത്വം

202

റിയോ ഡി ജനീറോ ∙ റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണും പ്രമുഖ വ്യവസായി മുകേഷ് അംബാനിയുെട ഭാര്യയുമായ നിത അംബാനിക്ക് രാജ്യന്തര ഒളിംപിക് കമ്മറ്റിയിൽ (ഐഒസി) അംഗത്വം. ഇന്ത്യയിൽ നിന്നു ഈ സ്ഥനത്തെത്തുന്ന ആദ്യ വനിതയാണ് നിത അംബാനി. 70 വയസുവരെ നിതയ്ക്ക് ഈ സ്ഥാനത്ത് തുടരാം. ജൂണിൽ നിതയുടെ പേര് നിർദേശിക്കപ്പെട്ടിരുന്നു. 2020ലെ ഒളിംപിക്സിനുള്ള അജണ്ട പ്രകാരമാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.