നിലമ്പൂരിൽ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു

156

നിലമ്പൂർ∙ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു തെരുവോര ലഘുഭക്ഷണ ശാലയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. മമ്പാട് ബീമ്പുമ്മൽ വേപ്പുക്കാരൻ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് റാഫിൽ (22) ആണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ വുഡ് കോംപ്ലക്‌സിനു സമീപമാണ് അപകടമുണ്ടായത്. ഏതാനും ബസ് യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.