സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി

199

ആലപ്പുഴ ∙ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിലെ പ്രതി നിഥിൻ സുകുമാർ (24) മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങി. പ്രതിയെ റിമാന്റ് ചെയ്തു. സുഹൃത്തുക്കളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്നു ഡൗൺ‌ലോഡ് ചെയ്ത് മോർഫ് ചെയ്ത് നിഥിൻ പലർക്കും അയച്ചു കൊടുത്തിരുന്നു.

ഇത്തരത്തിൽ ചിത്രം ലഭിച്ച ഗൾഫിലുള്ള ഒരാൾ മാവേലിക്കരയിലെ ഒരു വീട്ടമ്മയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടമ്മ പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ പ്രവാസി യുവാവ് ചിത്രത്തിന്റെ ഉറവിടം വെളിപ്പെടുത്തി. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ഒരു മാസമായി പൊലീസ് അന്വേണം നടത്തുകയായിരുന്നു. ഒളിവിലായിരുന്ന നിഥിൻ ഇന്നാണ് കീഴടങ്ങിയത്.