നിയമോപദേശക പദവി എം.കെ.ദാമോദരൻ ഏറ്റെടുക്കില്ല

172

കൊച്ചി ∙എം.കെ. ദാമോദരൻ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ചുമതലയേൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു അഡീഷനൽ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ അറിയിച്ചു. ഒൻപതിനു നിയമന ഉത്തരവ് ഇറങ്ങിയെങ്കിലും അദ്ദേഹം ചുമതലയേറ്റിട്ടില്ല. ചുമതല ഏറ്റെടുക്കാനുള്ള സാധ്യതയുമില്ല. എം.കെ. ദാമോദരന്റെ നിയമനം ചോദ്യം ചെയ്തു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ സമർപ്പിച്ച ഹർജിയിലാണു സർക്കാർ നിലപാടറിയിച്ചത്.

മുഖ്യമന്ത്രിക്കു നിയമോപദേശം തേടാൻ അഡ്വ. ജനറലുണ്ടായിരിക്കെ മറ്റൊരു ഉപദേഷ്ടാവിന്റെ ആവശ്യമുണ്ടോ എന്ന കാര്യം കോടതി പിന്നീടു പരിഗണിക്കും. ഇതിനുവേണ്ടി കേസു വ്യാഴാഴ്ചത്തേക്കു മാറ്റി. ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരുടെ ബഞ്ചാണു കേസു പരിഗണിച്ചത്.

ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനു വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകൾക്കുവേണ്ടിയും ദാമോദരൻ കോടതിയിൽ ഹാജരായിരുന്നു. സാന്റിയാഗോ മാർട്ടിന്റെ കേസ് ഒഴികെ മറ്റുകേസുകളിൽ സർക്കാർ കക്ഷിയാണ്. ഇതു വൻ വിവാദത്തിനു വഴി തെളിച്ചിരുന്നു.

എന്നാൽ, പ്രതിഫലം പറ്റാതെയാണ് ഉപദേശക പദവിയിൽ ദാമോദരൻ പ്രവർത്തിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ മറുപടി.

NO COMMENTS

LEAVE A REPLY