മലബാർ സിമന്റ്സ് : വിജിലൻസ് മുന്നു കേസുകൾ റജിസ്റ്റർ ചെയ്തു

182

പാലക്കാട് ∙ മലബാർ സിമന്റ്സിലെ ക്ലിങ്കർ ഇറക്കുമതി, സിമന്റ് സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കൽ, അഞ്ചുവർഷത്തെ സംസ്കൃതവസ്തുക്കളുടെ ഇടപാട് എന്നിവയിലെ ക്രമക്കേടും നഷ്ടവുമായി ബന്ധപ്പെട്ട് വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറേ‍ാ മൂന്നുകേസുകൾ കൂടി റജിസ്റ്റർചെയ്തു.

ദുബായിൽ നിന്ന് കപ്പൽവഴി 2013–15 കാലയളവിൽ സിമന്റ് നിർമാണത്തിനുള്ള അസംസ്കൃതവസ്തുവായ 59,470 മെട്രിക് ടൺ ക്ലിങ്കർ ഇറക്കുമതിചെയ്തതിൽ 5.47 കേ‍ാടി രൂപ നഷ്ടമുണ്ടാക്കിയെന്നാണു വിജിലൻസ് കണ്ടെത്തൽ. സിമന്റിസിന്റെ ചേർത്തല യൂണിറ്റിലേയ്ക്കാണു ഇറക്കുമതിചെയ്തതെങ്കിലും 80 ശതമാനം വാളയാറിലെ പ്രധാന പ്ലാന്റിലാണ് ഉപയേ‍ാഗിച്ചത്. ക്ലിങ്കർ ഉൽപാദനത്തിന് വാളയാറിൽ സംവിധാനം ഉണ്ടായിരിക്കേയാണ് ഈ നടപടി.

കെഎസ്ഐസിഡിസിയുടെ ഒരു ഡയറക്ടറുമായി ബന്ധമുള്ള ദുബായിലെ ടീജാൻ ജനറൽ ട്രേഡിങ് എന്ന സ്ഥാപനത്തിൽ നിന്നാണ് ടെൻഡർവിളിച്ചു ക്ലിങ്കർ കെ‍ാണ്ടുവന്നത്. കേസിൽ എം.ഡി. കെ.പത്മകുമാർ, മെറ്റീരിയൽ ഡപ്യൂട്ടി മാനേജർ( ബൾക്ക്) പി.നമശിവായം, ഫിനാൻസ് മാനേജർ ഇൻചാർജ് കെ.നരേന്ദ്രൻ, വർക്സ് ജനറൽമാനേജർ കെ.മുരളീധരൻ, ടീജാൻ ജനറൽട്രേഡിങ് ചെയർമാൻ അമീർ അഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ.

സിമന്റ് സൂക്ഷിപ്പ്, കൈകാര്യം ചെയ്യൽ എന്നിവയ്ക്ക് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വെയർഹൗസിങ് കേ‍ാർപറേഷന്റെ ഗോഡൗണുകൾ ഉപയേ‍ാഗിക്കാൻ കേ‍ാർപറേഷനുമായി ഉണ്ടാക്കിയ കരാർ വഴിയുണ്ടായ നഷ്ടവുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കേസ്. ഇതുസ്ഥാപനത്തിന് 17 ലക്ഷം രൂപ അധികചെലവ് വരുത്തിയതായി സിഎജി നേരത്തെ റിപ്പേ‍ാർട്ട് ചെയ്തിരുന്നു. തുടർന്ന് നിയമസഭയുടെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി നൽകിയ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിൽ വ്യവസയവകുപ്പ് രേഖാമൂലം നൽകിയ നിർദ്ദേശം ലംഘിച്ചു കേ‍ാർപറേഷനുമായി കരാറുണ്ടാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേ‍ാർപറേഷനു അമിത ഫീസ് നൽകുക വഴി മെ‍ാത്തം 2.3 കേ‍ാടി രൂപയുടെ നഷ്ടമുണ്ടായി. സിമന്റ്സ് എംഡി, മാർക്കറ്റിങ് മാനേജർ ജി.വേണുഗേ‍ാപാൽ എന്നിവരാണ് കേസിലെ പ്രതികൾ.

2010 മുതൽ അഞ്ചുവർഷം നടത്തിയ അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതി, മൂല്യവർധിതനികുതി നൽകുന്നതിലെ വീഴ്ച, കൽക്കരി ഇറക്കുമതി വൈകിയതിനു പിഴ ചുമത്താത്ത നടപടി എന്നിവയുമായി ബന്ധപ്പെട്ടാണ് മൂന്നാമത്തെ കേസ്. അതുവഴി സ്ഥാപനത്തിന് എതാണ്ട് 10 കേ‍ാടി രൂപ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. എം.ഡി.കെ.പത്മകുമാർ, മുൻ എം.ഡി. എം.സുന്ദരമൂർത്തി എന്നിവരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്. സിഎജി റിപ്പേ‍ാർട്ടിനെ അടിസ്ഥാനമാക്കി പെ‍ാതുമേഖലാ സംരക്ഷണസമിതി നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. നേരത്തെയടുത്ത രണ്ടുകേസുകളിലും എംഡിയെ പ്രതിചേർത്തിട്ടുണ
courtesy : manorama online

NO COMMENTS

LEAVE A REPLY