തളിപ്പറമ്പില്‍ കടകളില്‍ വ്യാപക കവര്‍ച്ച

171
photo credit : manorama online

തളിപ്പറമ്പ്∙ തളിപ്പറമ്പില്‍ കടകളില്‍ വ്യാപക കവര്‍ച്ച. ടൗൺ മെയിന്‍ റോഡിലെ ടൗണ്‍ മെഡിക്കല്‍ ഷോപ്പ്, ആര്‍എസ്ടി ട്രഡേഴ്സ്, മിഹ്റാജ് സ്റ്റോര്‍, കെ.വി ഖാദര്‍ ഷോപ്പ്, ഓക്സി ഷോപ്പ്, ടോപ്പ് ഇന്‍ ഫാഷന്‍, റിയല്‍ ബേക്കറി, ഫൂട്ട് പാലസ് തുടങ്ങി പത്തോളം ഷോപ്പുകളിലാണ് ഇന്നലെ രാത്രിയില്‍ കവര്‍ച്ച നടന്നത്. ഏഴാംമൈലിൽ ചോയ്സ് സൂപ്പർ മാർക്കറ്റിന്റെ ചുമർ തുരന്നാണ് കവർച്ച നടന്നത്. 2000 രൂപയും നിരവധി സാധനങ്ങളും കവർച്ച ചെയ്തു. മറ്റു കടകളിൽ നിന്നും സാധനങ്ങളും പണവും നഷടപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.