മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച സ്വരാജിന്റെ പരാമർശത്തിൽ സഭയിൽ ബഹളം

180

തിരുവനന്തപുരം∙ എം.സ്വരാജ് എംഎൽഎയുടെ ബൈബിൾ പരാമർശത്തെ തുടർന്ന് നിയമസഭയിൽ ബഹളം. ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചായിരുന്നു സ്വരാജിന്റെ പരാമർശം. സ്വരാജിന്റെ വാക്കുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ച് ബൈബിള്‍ വായിച്ച ശേഷം റൂളിങ് നല്‍കാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഇതോടെ സ്പീക്കർ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുൻവിധിയോടെയാണ് സ്പീക്കർ പെരുമാറുന്നതെന്നും ട്രഷറി ബഞ്ചിന്റെ ആളല്ലെന്ന കാര്യം സ്പീക്കർ ഓർക്കണമെന്നും ചെന്നിത്തല പറഞ്ഞു.
തുടർന്ന് വിഷയത്തിൽ ഇടപെട്ട പിണറായി, മത്തായിയുടെ സുവിശേഷത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നു വ്യക്തമാക്കി. പ്രതിപക്ഷത്തെ അപമാനിക്കുന്നതൊന്നും ചെയ്യില്ല. സ്വരാജിന്റെ പരാമർശം പരിശോധിച്ച് റൂളിങ് നൽകണമെന്നും അപേക്ഷിച്ചു.