മദ്യ വിൽപ്പനകാരൻ അറസ്റ്റിൽ

150

പേരാവൂർ∙ ഏഴു ലിറ്റർ മാഹി മദ്യവുമായി അടക്കാത്തോട് മുട്ടുമാറ്റി സ്വദേശി ജോർജ്‌കുട്ടി (50)യെ പേരാവൂർ എക്‌സൈസ് ഇൻസ്‌പെക്ടർ എ.ടി. ജോബി അറസ്റ്റ് ചെയ്തു. ഇയാൾ മുൻപ് നിരവധി അബ്കാരി കേസുകളിൽ വാഹനമടക്കം പേരാവൂർ എക്‌സൈസ് പാർട്ടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ഭാര്യ ലില്ലി എക്‌സൈസിലെ രണ്ട് അബ്കാരി കേസുകളിൽ പ്രതിയാണ്. അടക്കാത്തോട് ടൗൺ, മുട്ടുമാറ്റിയിലുള്ള വീട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മദ്യ വിൽപ്പന നടത്തുന്ന ഇയാൾ ചില്ലറ വില്പനയ്ക്ക് പുറമേ മൊത്തക്കച്ചവടവും നടത്തുന്നുണ്ടെന്നാണ് പൊലീസും എക്സൈസും പറയുന്നത്. ഇയാളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കും. പ്രിവന്റിവ് ഓഫീസർ എം.പി. സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം.ജെയിംസ്, സി.പി. ഷാജി, വി.എൻ. സതീഷ്, കെ.എ. മജീദ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.