കണ്ണൂരിൽ കെഎസ്ആർടിസി ഡിവൈഡറിൽ ഇടിച്ചു കയറി

145

കണ്ണൂർ∙ ചാലയിൽ ദിശ തെറ്റിച്ചു വന്ന കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കെഎസ്ആർടിസി ബസ്സ് ഡിവൈഡറിൽ ഇടിച്ചു കയറി. പുലർച്ചെ 4.50ന് ആയിരുന്നു അപകടം. ബസ്സിൽ നിറയേ യാത്രക്കാരുണ്ടായിരുന്നു. എല്ലാവരും ഉറക്കത്തിലായതിനാൽ എന്താണു സംഭവിച്ചതെന്നറിയാതെ കുട്ടികളും സ്ത്രീകൾമടക്കുള്ളവർ നിലവിളിച്ച് ബഹളം ഉണ്ടാക്കി.

അപകടത്തിന്റെ ശബ്ദം കേട്ട നാട്ടുകാർ ഗ്യാസ് ടാങ്കർ അപകടമാന്നെന്നു കരുതി വീടുകളിൽനിന്ന് ഇറങ്ങിയോടി. കണ്ണൂരിൽനിന്നു തലശ്ശേരിയിലേക്കു പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ ൈഡ്രവർ ഡിവൈഡർ കണ്ടില്ലെന്നു പറഞ്ഞതായാണ് വിവരം. ഡിവൈഡറുകൾ തിരിച്ചറിയാനുള്ള സിഗ്നലുകളോ റിഫ്ളക്ടറുകളോ ഇല്ലാത്തതിനാൽ ഇവ രാത്രിയിൽ കാണുന്നില്ലെന്നും പരാതിയുണ്ട്.