അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി തൂങ്ങിമരിച്ചു

190

ഇറ്റാനഗർ ∙ അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ഖലികോ പുലിനെ ഔദ്യോഗികവസതിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടിട്ടും ഖലികോ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല. വസതിയിൽനിന്നും മാറണമെന്ന് ഏതാനും ദിവസം മുൻപു അധികൃതർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

പതിമൂന്നു ബിജെപി എംഎൽഎമാരുടെ പിന്തുണയോടെയാണു ഖലികോ പുൽ, നബാം തുകിയെ പുറത്താക്കി ഭരണം പിടിച്ചത്. നാലുമാസത്തോളം മുഖ്യമന്ത്രിയായി തുടർന്നു. ഖലികോ പുലിനെ അനുകൂലിച്ച ഗവർണറുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയതോടെ സ്ഥാനഭ്രഷ്ടനായി. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി.