ജിഷ വധം : പഴയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത് രമേശ് ചെന്നിത്തല

147

തിരുവനന്തപുരം∙ ജിഷ വധക്കേസിൽ പഴയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ആദ്യ അന്വേഷണ സംഘം കണ്ടെത്തിയതിനെക്കാൾ കൂടുതലായി എന്തു തെളിവാണ് പുതിയ സംഘത്തിനു കിട്ടിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതിയ അന്വേഷണം സംഘം കൂടുതലായി ഒരു തെളിവും കണ്ടെത്തിയിട്ടില്ല. കൊലയ്ക്കുപയോഗിച്ച കത്തി, പ്രതി ധരിച്ചിരുന്ന ചെരുപ്പ് തുടങ്ങിയവയെല്ലാം യുഡിഎഫ് സർക്കാരിന്റെ കാലത്ത്് നിയമിച്ച ആദ്യ അന്വേഷണ സംഘമാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന നടത്തിയത്. പൊലീസ് എന്തു തെളിവ് നശിപ്പിക്കുകയും മറച്ചു വയ്ക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജിഷയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് മൃതദേഹം സംസ്കരിക്കാൻ വിട്ടുനൽകിയതെന്നും ചെന്നിത്തല പറഞ്ഞു.