ഇറ്റലി സ്പെയിനിനെ തകര്‍ത്തു

206

ടൊളൂസ് ∙ യൂറോയിലെ ക്ലാസിക് പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ സ്പെയിനെതിരെ ഇറ്റലിക്ക് ജയം. കളിയുടെ കളിയുടെ തുടക്കത്തിലും ഇൻജുറി ടൈമിലുമായി നേടിയ രണ്ടു ഗോളിലാണ് നിലവിലെ ചാംപ്യൻമാർ വീണത്. 33–ാം മിനിറ്റിൽ ജോർജി ചില്ലെനിയും ഇൻജുറി ടൈമിൽ ഗ്രാസിയാനോ പെല്ലെയും ഇറ്റലിയുടെ ഗോളുകൾ നേടി. 2012 യൂറോ ഫൈനലിൽ സ്പെയിനോടേറ്റ തോൽവിക്ക് മധുരപ്രതികാരമായി ഇറ്റലിക്ക് ഈ ജയം. ക്വാർട്ടർ ഫൈനലിൽ ലോകചാംപ്യൻമാരായ ജർമനിയാണ് എതിരാളികൾ.

ഞായറാഴ്ച രാത്രി നടന്ന കളിയിൽ ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനത്തോടു നീതി പുലർത്തിക്കളിച്ച ബെൽജിയം യൂറോകപ്പ് ഫുട്ബോൾ പ്രീ–ക്വാർട്ടറിൽ ഹംഗറിയെ തോൽപിച്ചത് 4–0ന്. മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ഹസാർഡ് യൂറോയിൽ തന്റെ ആദ്യഗോളും നേടി. 1980 ഫൈനലിൽ പരാജയപ്പെട്ടതിനുശേഷം ആദ്യമായാണ് ബെൽജിയം യൂറോ ക്വാർട്ടറിലെത്തുന്നത്. ക്വാർട്ടറിൽ വെയ്ൽസാണ് എതിരാളികൾ.