ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ രാജിവച്ചു

167

അഹമ്മദാബാദ്∙ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ രാജിവച്ചു. പ്രായമേറിയെന്ന് അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രധാനമന്ത്രിപദമേറ്റെടുക്കാൻ നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായത്. പട്ടേൽ പ്രക്ഷോഭം മുതൽ ദലിത് പ്രതിഷേധം വരെ രൂക്ഷമായ കാലമായിരുന്നു ആനന്ദിബൻ പട്ടേലിന്റേത്.

ഇപ്പോൾ 75 വയസ്സായെന്ന് പട്ടേൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പാർട്ടി പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചു. മുഖ്യമന്ത്രി പദവിയിൽ നിന്നു വിട്ടുനിൽക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു. 2017ൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിനായി സംസ്ഥാനത്തെ ഒരുക്കേണ്ടതിനു പുതിയ നേതൃത്വം വരേണ്ട സമയമായി.

കിട്ടിയ അവസരങ്ങൾ ഫലപ്രദമായി വിനിയോഗിച്ചു. നരേന്ദ്രമോദിയുടെ കീഴിൽ പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നു. 2014ൽ സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനായി. സ്ത്രീകളെ ഓർത്തു പ്രവർത്തിച്ചുവെന്നും ആനന്ദിബെൻ കൂട്ടിച്ചേർത്തു.