സർക്കാർ കൂടുതൽ സ്കൂളുകൾ ഏറ്റെടുക്കില്ല : വിദ്യാഭ്യാസമന്ത്രി

157

തിരുവനന്തപുരം∙ സർക്കാർ കൂടുതൽ സ്കൂൾ ഏറ്റെടുക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. അടച്ചു പൂട്ടനൊരുങ്ങുന്ന സ്കൂളുകൾ ജനകീയ കൂട്ടായ്മയിലൂടെ നിലനിർത്തും. നാലു സ്കൂളുകൾ ഏറ്റെടുത്തത് മറ്റു നിവൃത്തിയില്ലാത്തതിനാലാണെന്നും മന്ത്രി പറഞ്ഞു.

കോടതി വിധി പ്രകാരം അടച്ചുപൂട്ടിയ നാലു സ്കൂളുകൾ ഏറ്റെടുക്കാൻ നേരത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. കോഴിക്കോട് മലാപ്പറമ്പ് എയുപിഎസ്, കോഴിക്കോട് പാലോട്ട് എയുപിഎസ്, തൃശൂർ വേളൂർ പിഎംഎൽപിഎസ്, മലപ്പുറം മങ്ങാട്ടുമുറി എഎംഎൽപിഎസ് എന്നിവയാണ് ഏറ്റെടുക്കുന്നത്.