ഗീതാ ഗോപിനാഥിന്റെ നിയമനത്തെ പ്രശംസിച്ച് ശശി തരൂർ

172

ന്യൂഡൽഹി∙ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയ്ക്ക് ഹാർവഡ് സർവകലാശാലയിലെ പ്രഫ. ഗീതാ ഗോപിനാഥിന്റെ നയപരമായ ഉപദേശങ്ങൾ കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാണെന്ന് പാർലമെന്റിലെ വിദേശകാര്യ മന്ത്രാലയം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രമുഖ ഗ്രന്ഥകാരനുമായ ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. ‘ഗീതാ ഗോപിനാഥിനെക്കുറിച്ച് വളരെ ഉയർന്ന മതിപ്പാണുള്ളത്.

അവരെ ഒരു തവണയേ കണ്ടിട്ടുള്ളൂ. എന്നാൽ ഒരു സാമ്പത്തിക ശാസ്ത്രജ്ഞ എന്ന നിലയിൽ അവർക്ക് അക്കാദമിക് തലങ്ങളിൽ മികവുറ്റ കീർത്തിയാണുള്ളത്. ദീർഘകാലാടിസ്ഥാനത്തിൽ, അവരുടെ നയപരമായ ഉപദേശം ലഭിക്കാൻ കഴിയുന്നത് കേരളത്തിന്റെ ഒരു ഭാഗ്യമാണ്’– ശശി തരൂർ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധനകാര്യോപദേഷ്ടാവായി ഗീതാ ഗോപിനാഥിന്റെ നിയമനം കൗതുകമുണർത്തുന്നുവെന്നു കോൺഗ്രസ് നേതാവും ധനകാര്യ വിദഗ്ധനുമായ ജയ്റാം രമേശ് പറഞ്ഞു. ‘ഗീത മികച്ച ഇക്കോണമിസ്റ്റാണ്, ഹാർവഡിൽ നിന്നാണ്, അറിയപ്പെടുന്നയാളാണ്. എന്നാൽ അവരുടെ ആശയങ്ങൾ സിപിഎമ്മിന്റേതിൽ നിന്നു വ്യത്യസ്തമാണ്’– ജയ്റാം പറ