കടയ്ക്കലിൽ മൂന്ന് പെൺമക്കളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ.

232

കൊല്ലം ∙ കടയ്ക്കലിൽ മൂന്ന് പെൺമക്കളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. അമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. അമ്മ വിദേശത്തായിരുന്നതിനാൽ അച്ഛനൊപ്പമായിരുന്നു മക്കളുടെ താമസം.

മൊബൈലി‍ൽ നീലച്ചിത്രങ്ങൾ കാണിക്കുകയും വീടിനുള്ളിൽ നഗ്നനായി നടക്കുകയും ചെയ്തുവെന്നാണ് പ്രധാന പരാതി. കടയ്ക്കല്‍ സ്വദേശി ഫ്രാന്‍സിസാണ് അറസ്റ്റിലായത്. മക്കളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.