ബാങ്കിൽ അടയ്ക്കാൻ കൊണ്ടുവന്ന നോട്ടുകളിൽ കള്ളനോട്ട്

228

മലപ്പുറം∙ ബാങ്കിൽ അടയ്‌ക്കാൻ കൊണ്ടുവന്ന നോട്ടുകളിൽനിന്ന് 1000 രൂപയുടെ ആറു കള്ളനോട്ടുകൾ കണ്ടെടുത്തു. മഞ്ചേരി എസ്‌ബിടിയിൽ അടയ്‌ക്കാൻ കൊണ്ടുവന്ന പണത്തിനിടയിലാണു കള്ളനോട്ടുകൾ ഉണ്ടായിരുന്നത്. ബാങ്ക് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നു പണം അടയ്‌ക്കാൻ വന്ന രണ്ടുപേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. 4,5800 രൂപയാണ് അടയ്‌ക്കാൻ കൊണ്ടുവന്നത്. ഇതിൽ ആയിരത്തിന്റെ 298 നോട്ടുകളാണ് ഉണ്ടായിരുന്നത്. അതിൽ നിന്നാണ് ആറു കള്ളനോട്ടുകൾ തിരിച്ചറിഞ്ഞത്. കോഴിത്തീറ്റ വിൽപ്പനയുടെ കലക്‌ഷൻ ഏജന്റുമാരായ വണ്ടൂർ സ്വദേശികളാണ് പൊലീസ് കസ്‌റ്റഡിയിലായത്