ഗവ.പ്ലീഡർ ധനേഷ് മാഞ്ഞൂരാൻ യുവതിയെ കടന്നുപിടിച്ചു; ദൃക്സാക്ഷിയുടെ മൊഴി

168
photo credit : manorama online

കൊച്ചി ∙ ഹൈക്കോടതിയിലെ ഗവ.പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ കടന്നുപിടിച്ചെന്ന് ദൃക്സാക്ഷിയുടെ മൊഴി. യുവതി ബഹളം വച്ചപ്പോൾ മാഞ്ഞൂരാൻ ഓടി. ഇതുകണ്ട നാട്ടുകാർ മാഞ്ഞൂരാനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം മാ‍ഞ്ഞൂരാനോട് സൗഹൃദത്തോടെയാണ് സംസാരിച്ചത്. ഇക്കാര്യം ആദ്യം പറയാതിരുന്നത് ഇതുകൊണ്ടാണെന്നും എംജി റോഡിലെ ഹോട്ടലുടമ ഷാജി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി.

കഴിഞ്ഞ 14നു രാത്രി ഏഴോടെ എറണാകുളം കോൺവന്റ് ജംക്‌ഷനു സമീപം ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ കടന്നുപിടിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു പരാതി. ഈ കേസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അഭിഭാഷകർ ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളിൽ അക്രമം അഴിച്ചുവിട്ടത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലും അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.