കണ്ണൂരിൽ എക്സിക്യുട്ടീവ്‌ എക്സ്പ്രസിന്റെ എൻജിൻ പാളം തെറ്റി

255
photo credit : manorama online

കണ്ണൂർ∙ റെയിൽവെ സ്റ്റേഷനു സമീപം എക്സിക്യുട്ടീവ്‌ എക്സ്പ്രസിന്റെ എൻജിൻ പാളം തെറ്റി മറിഞ്ഞു. ലോക്കോ പൈലറ്റിനു പരുക്കേറ്റു. ഗാർഡിനു പരുക്കില്ല. ഇന്നു പുലർച്ചെ നാലേകാലോടെ ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളം തെറ്റി.
കനത്ത മഴയിൽ ഒന്നും കാണാൻ പറ്റിയില്ലെന്നാണു ലോക്കോ പൈലറ്റ്‌ പറയുന്നത്‌. അപകടം ഷണ്ടിംഗ് ലൈനിൽ ആയതിനാൽ ഗതാഗതത്തെ ബാധിക്കില്ലെന്നു റെയിൽവെ. രാവിലെ അഞ്ചിനു പുറപ്പെടേണ്ട ട്രെയിൻ ആണിത്‌. ഇന്നു ഉച്ചയ്ക്കു പുറപ്പെടേണ്ട ഇന്റർസ്സിറ്റിയുടെ എൻജിനും കോച്ചുകളുമായി ട്രെയിൻ അൽപ സമയത്തിനകം പുറപ്പെടും.
ഇതിനിടെ, തിരുവനന്തപുരം മംഗലാപുരം മാവേലി എക്സ്പ്രസിന്റെ എൻജിൻ കണ്ണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ കേടായി. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.