സൗദിയിൽ വാഹനാപകടം: മലയാളി യുവതിയും മകനും മരിച്ചു

145
photo credit : manorama online

(സൗദി അറേബ്യ) ∙ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിടിച്ച് യുവതിയും മകനും മരിച്ചു. ഭർത്താവിന് പരുക്കേറ്റു. മലപ്പുറം താനാളൂർ വടുതല അഫ്സലിന്റെ ഭാര്യ സഫീറ (30), മകൻ മുഹമ്മദ് അമൻ (എട്ട്) എന്നിവരാണ് മരിച്ചത്. ജിദ്ദ – യാമ്പു ഹൈവേയിൽ റാബിഗിനടുത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

യാമ്പുവിൽ പച്ചക്കറി കച്ചവടം നടത്തുന്ന അഫ്സൽ ഓടിച്ചിരുന്ന പിക്അപ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലറിൽ ഇടിക്കുകയായിരുന്നു. സഫീറ തൽക്ഷണം മരിച്ചു. മുഹമ്മദ് അമനെ റാബിഗ് ജനറൽ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഫ്സൽ ഗുരുതരാവസ്ഥയിൽ റാബിഗ് ജനറൽ ആശുപത്രിയിലാണ്.

ഇടിയുടെ ആഘാതത്തിൽ പിക്കപ് പൂർണമായും തകർന്നു. യാമ്പു അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ അധ്യാപികയാണ് സഫീറ. ഓഗസ്റ്റ് ആറിന് നാട്ടിൽ പോകാനിരിക്കുകയായിരുന്നു അപകടം.