മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ പരിധിയിൽ വരില്ല: സർക്കാര്‍

176

തിരുവനന്തപുരം ∙ മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ പരിധിയിൽ വരില്ലെന്ന് സംസ്ഥാന സർക്കാർ. വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നു മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ പറഞ്ഞിരുന്നു. എന്നാൽ, ഇതിനോട് യോജിക്കാൻ സാധിക്കില്ല എന്നാണ് സർക്കാർ നിലപാട്.

മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടാൻ കഴിയില്ല എന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്. മന്ത്രിസഭ ഒരു തീരുമാനമെടുക്കുകയാണെങ്കിൽ അത് ആ ഒരു വിഷയത്തിലെടുക്കുന്ന അന്തിമ തീരുമാനമല്ല. ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുത്തുകഴിഞ്ഞാൽ മാത്രമേ ഇത് പുറത്തു നൽകാൻ സാധിക്കൂവെന്നാണ് സർക്കാർ നിലപാട്. വിവരാവകാശ കമ്മീഷണറോട് അദ്ദേഹത്തിന്റെ നിർദേശം നടപ്പാക്കാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് നടന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശം നൽകിയിരുന്നെങ്കിലും വിവരങ്ങൾ നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ വരില്ലെന്ന നിലപാട് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.
COURTESY : Manorama online

NO COMMENTS

LEAVE A REPLY