കടകളും മാളുകളും മുഴുവന്‍ സമയവും പ്രവർത്തിക്കും

205

ഡൽഹി∙ കടകളും മാളുകളും സിനിമാ തിയറ്ററുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വര്‍ഷത്തില്‍ മുഴുവന്‍ സമയവും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന മാതൃകാ നിയമത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. മോഡൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് (റെഗുലേഷൻ ഓഫ് എംപ്ലോയ്മെന്റ് ആൻഡ് കണ്ടീഷൻ ഓഫ് സർവീസസ്) ബിൽ 2016 എന്നാണ് മാതൃകാ നിയമത്തിന്റെ പേര്.
കടക്കാര്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് സ്ഥാപനങ്ങള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യാം. നിയമമനുസരിച്ച് സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷയോടെ രാത്രി സമയത്തും ജോലി ചെയ്യാം. കുടിവെള്ളം, കന്റീൻ, ശൗചാലയങ്ങൾ, ഫസ്റ്റ് എയ്‍ഡ്, ക്രഷ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കണം.

പത്തോ അതിലധികമോ ജീവനക്കാരുള്ള ഉൽപ്പാദക യൂണിറ്റുകളല്ലാത്ത സ്ഥാപനങ്ങൾക്കാണ് നിയമം ബാധകമാകുക. ഐടി, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ ദിവസേനെ ഒൻപതു മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറും ജോലി ചെയ്യുന്നവർക്കു നിയമം ബാധകമല്ല.

കൂടുതല്‍ സമയം തുറന്നിരിക്കാന്‍ കടകളെ അനുവദിക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിയമം അതേപടി നടപ്പാക്കുകയോ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാം. മാതൃകാ നിയമത്തിന് പാര്‍ലമെന്‍റിന്റെ അംഗീകാരം വേണമെന്നില്ല.

NO COMMENTS

LEAVE A REPLY