ബോംബ് ഭീഷണി : ദുബായിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിൽനിന്ന് ആളുകളെ ഇറക്കി

169

അമൃത്സർ∙ ബോംബ് ഭീഷണിയെത്തുടർന്ന് ദുബായിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിൽനിന്ന് ആളുകളെ ഇറക്കി. പഞ്ചാബിലെ അമൃത്സറിൽ ഗുരു രാംദാസ് ജീ രാജ്യാന്തര വിമാനത്താവളത്തിലുള്ള വിമാനത്തിൽനിന്ന് ഇന്നുരാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബാഗ് കണ്ടെടുത്തിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ സ്ഥലത്തു പരിശോധന നടത്തി.

റൺവേയിൽനിന്നു മാറ്റി ഒറ്റപ്പെട്ട സ്ഥലത്താണ് വിമാനമിപ്പോൾ. ബാഗിനെക്കുറിച്ച് അജ്ഞാതനായ ഒരാള്‍ വിളിച്ചറിയിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇവിടെനിന്നുളള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.