മാണിക്കെതിരെ പുനഃരന്വേഷണം വേണ്ടെന്ന് വിജിലൻസ്

183

തിരുവനന്തപുരം∙ ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ പുനഃരന്വേഷണം വേണ്ടെന്ന് വിജിലൻസ് കോടതിയിൽ. പുതിയ തെളിവുകൾ ലഭിച്ചാൽ അന്വേഷണമാകാം. എന്നാൽ ഇപ്പോൾ അത്തരം തെളിവുകളില്ലെന്നും അവർ കോടതിയിൽ പറഞ്ഞു. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്നും വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തമാസം 12ലേക്കു തിരുവനന്തപുരം വിജിലൻസ് കോടതി മാറ്റി.