കണ്ണൂരിൽ ആയുധശേഖരം പിടികൂടി

169
photo credit : manorama online

കണ്ണൂർ∙ ഇരിട്ടി കുന്നോത്ത് കേളംപീടികയിൽ ആയുധങ്ങളും നാടൻ ബോബും പിടികൂടി. മലപ്പൊട്ട് റോഡിലെ സ്വകാര്യവ്യക്തിയുടെ റബർ പുകപ്പുരയുടെ തീയിടുന്ന അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ഏഴു നാടൻബോംബുകൾ, നാലു വടിവാളുകൾ, ഓരോ കത്തി, മഴു, കഠാര എന്നിവയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇരിട്ടി എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധശേഖരം പിടികൂടിയത്.