ജൂലൈ 29ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

160

കൊച്ചി∙ ജനവിരുദ്ധ ബാങ്കിങ് പരിഷ്ക്കാര നയങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു ബാങ്ക് യൂണിയനുകളുടെ ഐക്യവേദി – യുണൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂണിയൻസ്(യുഎഫ്ബിയു) ജൂലൈ 29ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തും. പൊതുമേഖല – സ്വകാര്യ – വിദേശ – ഗ്രാമീണ ബാങ്കുകളിലെ 10 ലക്ഷം ജീവനക്കാരും ഓഫിസർമാരും പണിമുടക്കുമെന്നു യുഎഫ്ബിയു സംസ്ഥാന കൺവീനർ സി.ഡി.ജോസൺ അറിയിച്ചു. എസ്ബിടി നഷ്ടത്തിലാണെന്നു വരുത്തിത്തീർത്തു ലയനം എളുപ്പമാക്കാനുള്ള നീക്കമാണു എസ്ബിഐ നടത്തുന്നത്. പൊതുമേഖല ബാങ്കുകളുടെ ചെയർമാൻ, എംഡി, ഡയറക്ടർമാർ എന്നീ സ്ഥാനങ്ങളിൽ സ്വകാര്യ കോർപ്പറേറ്റ് പ്രതിനിധികളെ നിയമിക്കുന്നതു പിൻവാതിലിലൂടെയുള്ള സ്വകാര്യവൽക്കരണമാണെന്നു യുഎഫ്ബിയു കുറ്റപ്പെടുത്തി.