കടപ്പുറത്ത് വിമാന അവശിഷ്ടം അടിഞ്ഞു; അന്വേഷണം ആരംഭിച്ചു

152

ആലപ്പുഴ ∙ വിമാനത്തിന്റേതെന്നു സംശയിക്കുന്ന ഭാഗം ചെത്തി കടപ്പുറത്ത് അടിഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് നാലടി നീളമുള്ള വിമാനച്ചിറകിന്റെ ഭാഗം കടൽതീരത്ത് അടിഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൽസ്യത്തൊഴിലാളികളാണ് ആദ്യം ലോഹ അവശിഷ്ടം കണ്ടത്. ഫ്രഞ്ച് ഭാഷയിൽ ചിറകിൽ എഴുത്തുണ്ട്.