വിമാനം റദ്ദാക്കിയാലോ വൈകിയാലോ യാത്രക്കാർക്ക് 20,000 രൂപ വരെ നഷ്ടപരിഹാരം

174

ന്യൂഡൽഹി∙ ഇനി മുതൽ വിമാനം റദ്ദാക്കുകയോ, വൈകുകയോ, യാത്രക്കാർക്ക് പ്രവേശനം നിഷേധിക്കുകയോ ചെയ്താൽ അധികൃതർ നഷ്ടപരിഹാരം നൽകേണ്ടിവരും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് ഇത്തരത്തിലൊരു നിബന്ധന കൊണ്ടുവന്നത്.

വിമാനം റദ്ദാക്കുകയോ രണ്ടു മണിക്കുറിലേറെ വൈകുകയോ ചെയ്താൽ വിമാനാധികൃതർ 10,000 രൂപ വരെ യാത്രക്കാരനു നൽകേണ്ടതായി വരും. യാത്രക്കാരനെ വിമാനത്തിൽ പ്രവേശിപ്പിക്കാതിരുന്നാൽ 20,000 രൂപവരെയും യാത്രക്കാരന് നഷ്ടപരിഹാരമായി നൽകേണ്ടിവരും. നിലവിൽ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ 4,000 രൂപയാണ് നൽകുന്നത്. അടുത്തമാസം ഒന്നാം തീയതി മുതൽ നിർദേശങ്ങൾ നടപ്പിൽ വരും