ആര്യങ്കാവിൽ ലോറി ഇടിച്ച് രണ്ടു മരണം

195

കൊല്ലം ∙ തമിഴ്നാട്ടിൽനിന്ന് സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആര്യങ്കാവ് വില്പന നികുതി ചെക്ക്പോസ്റ്റിനു സമീപം പ്രവർത്തിക്കുന്ന ഇ–ഡിക്ലറേഷൻ സെന്ററിൽ ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. സെന്റർ ഉടമ കരിമ്പിൻതോട്ടം കാർത്തിക ഭവനിൽ അനിൽകുമാർ (42), കരയാളർതോട്ടം സതീഷ് ഭവനിൽ സതീഷ് (32) എന്നിവരാണു മരിച്ചത്.