തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ വാഹനാപകടത്തിൽ ആറു മലയാളികൾ മരിച്ചു

170

ഡിണ്ടിഗൽ∙ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ വാഹനാപകടത്തിൽ ആറു മലയാളികൾ മരിച്ചു. ഇടുക്കി തങ്കമണി സ്വദേശികളാണ് മരിച്ചത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഡിണ്ടിഗലിൽ വച്ച് ഇവർ സ‍ഞ്ചരിച്ച ടെംപോട്രാവലർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറുപേരും തൽക്ഷണം മരിച്ചു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.