ആദർശ് ഫ്ലാറ്റ് കേന്ദ്രസർക്കാർ ഏറ്റെടുക്കണം: സുപ്രീംകോടതി

176

ന്യൂഡൽഹി∙ ആദർശ് ഫ്ലാറ്റ് സമുച്ചയം ഏറ്റെടുക്കണമെന്നു കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി ഏറ്റെടുക്കണം. കെട്ടിടം പൊളിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി സംരക്ഷണം നൽകണം. ആദർശ് ഫ്ലാറ്റ് പൊളിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഹൗസിങ് സൊസൈറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അടുത്ത മാസം അഞ്ചിനു കോടതി കേസു വീണ്ടും പരിഗണിക്കും.

ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥ അഴിമതിയാണു ആദർശ് ഫ്ലാറ്റ് അഴിമതി. കാർഗിൽ യുദ്ധത്തിൽ മരണമടഞ്ഞ ജവാന്മാരുടെ ആശ്രിതർക്ക് എന്ന വ്യാജേന സേനയുടെ ഭൂമിയിൽ പരിസ്ഥിതി ചട്ടങ്ങൾ മറികടന്നുകൊണ്ട് 31 നില ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ച് രാഷ്ട്രീയക്കാരും കര–നാവികസേനാ ഉദ്യോഗസ്ഥരും ഉയർന്ന ഉദ്യോഗസ്ഥരും ചേർന്നു തട്ടിയെടുത്തു എന്നതാണു ആരോപണം.