ഉത്തര്‍പ്രദേശിൽ വ്യാജമദ്യം കഴിച്ച് 17 പേര്‍ മരിച്ചു

169

ലക്നൗ∙ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജമദ്യം കഴിച്ച് 17 പേര്‍ മരിച്ചു. പന്ത്രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വ്യാജമദ്യത്തിന്‍റെ ഉറവിടം അന്വേഷിക്കുന്നുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. ലുഹാരി ദര്‍വാജ സ്വദേശികളാണ് മരിച്ചവര്‍.