ഇസ്രയേലി വനിതയെ കൂട്ട ബലാത്സംഗം ചെയ്തു

153

മണാലി: ഹിമാചല്‍ പ്രദേശില്‍ വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു. ഇസ്രയേലി സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് പീഡനത്തിന് ഇരയായയത്. ഞായറാഴ്ച രാത്രിയില്‍ മണാലിയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വിനോദ സഞ്ചാര കേന്ദ്രമായ മണാലിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതി രാത്രിയില്‍ ഷിംലയില്‍ നിന്നും മണാലിയിലെത്തി ടാക്‌സി കാത്തുനില‍ക്കുകയായിരുന്നു. ആറോളം പേരുണ്ടായിരുന്ന ടാക്‌സിയില്‍ കയറ്റിയ ശേഷം ഇവരെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് മണാലിയുടെ പ്രാന്തപ്രദേശത്തെ ഒഴിഞ്ഞ ഇടത്തു വച്ചും രണ്ടു പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു.
സ്ഥലപരിചയമില്ലാത്തതിനാലും രാത്രിയായതിനാലും ഇവര്‍ക്ക് ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കയറ്റിയ വാഹനവും തിരിച്ചറിഞ്ഞിട്ടില്ല.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. ഫലം വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
2013ലും ഹിമാചലില്‍ സമാനമായ സംഭവം നടന്നിരുന്നു. അന്ന് യു എസ് വനിതയാണ് പീഡനത്തിന് ഇരയായത്. ടാക്സി ഡ്രൈവര്‍മാരായിരുന്നു കേസിലെ പ്രതികള്‍.