രണ്ടു വര്‍ഷത്തിനുള്ളില്‍ 43,000 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തതായി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്.

246

മുംബൈ: രാജ്യത്ത്‌ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 43,000 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തതായി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വകുപ്പിന്റെ പരിശോധനകളിലാണ് 21,000 കോടി കണ്ടെത്തിയത് ബാക്കി 22,000 കോടി വിവധ സര്‍വേകളിലൂടെയുമാണ് കണ്ടെത്താന്‍ സാധിച്ചത്. എന്നാല്‍ പണം വ്യക്തികളില്‍ നിന്നാണോ അതോ കോര്‍പ്പറേറ്റുകളില്‍ നിന്നാണോ പിടിച്ചെടുത്തതെന്ന് റവന്യൂ സെക്രട്ടറി വെളിപ്പെടുത്തിയില്ല.
വിദേശ അക്കൗണ്ടുകളില്‍ നിന്ന് കണ്ടെത്തിയ 13,000 കോടിയുകെ കള്ളപ്പണത്തിന് 120 ശതമാനം പിഴ ഈടാക്കുമെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
5.4 കോടിക്കടുത്ത് നികുതിദായകര്‍ രാജ്യത്തുണ്ടെന്നും അതില്‍ ഒന്നര ലക്ഷം പേരുടെ പ്രതിവര്‍ഷ വരുമാനം 50 ലക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
courtesy : mathrubhumi

NO COMMENTS

LEAVE A REPLY