സയ്യിദ് അലിഷാ ഗീലാനി അറസ്റ്റില്‍

221

ശ്രീനഗര്‍: കശ്മീരിലെ വിഘടനവാദി നേതാവും ഹൂറിയത് കോണ്‍ഫറന്‍സ് ചെയര്‍മാനുമായ സയ്യിദ് അലിഷാ ഗീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് അനന്ത് നാഗിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കാനായി പോവുന്നതിനിടെ ശ്രീനഗറിലെ വസതിക്കു പുറത്തു നിന്നാണ് അറസ്റ്റ്.
ജൂലൈ 13ന് ഗീലാനിയെ വീട്ട് തടങ്കലിലാക്കിയിരുന്നു. സ്വതന്ത്ര കശ്മീര്‍ എന്ന ആവശ്യത്തിനായി പോരാടി കൊല്ലപ്പെട്ടവരുടെ ഖബറിടം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു അറ്‌സറ്റ് . 86ാമത് കശ്മീര്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഖബറിടം സന്ദര്‍ശിക്കാനെത്തിയത്.