ആദിവാസി ഫണ്ട് കൈയ്യിട്ടുവാരിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു

203

തിരുവനന്തപുരം: ആദിവാസി ക്ഷേമ പദ്ധതിയിൽ കയ്യിട്ട് വാരി ലക്ഷക്കണക്കിന് രൂപ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതായി പരാതി. ജനനീ ജൻമ രക്ഷാ പദ്ധതി അട്ടിമറിച്ചെന്ന പേരിൽ ധനകാര്യ പരിശോധനാ വിഭാഗം നടപടിക്ക് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥനായ ബിഎസ്. പ്രോമാനന്ദനാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത പദവിയിലിരിക്കുന്നത്.പ്രേമാനന്ദനെതിരായ നടപടി നിര്‍ദ്ദേശിക്കുന്ന ധനകാര്യപരിശോധനാ വിഭാഗം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി
ആദിവാസി ഗര്‍ഭിണികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ സര്‍ക്കാര്‍ ആവിഷ്കരിച്ച ജനനീ ജൻമ രക്ഷാ പദ്ധതിയിലാണ് വൻ വെട്ടിപ്പ് നടന്നത്. ഗുണഭോക്താക്കൾക്ക് സര്‍്കകാര്‍ സഹായമെത്തിയില്ലെന്ന പരാതിയെ തുര്‍ന്നാണ് നോഡൽ ഓഫീസറായ ബിഎസ് പ്രേമാനന്ദനെതിരെ അന്വേഷണം വന്നത്. മാസം ആയിരം രൂപ വീതം ആദിവാസി ഗര്‍ഭിണികള്‍ക്ക് തപാൽ വഴി എത്തിക്കാനുള്ള പദ്ധതിക്കായി നോഡൽ ഓഫീസര്‍ കൈപ്പറ്റിയത് അഞ്ച് കോടി നാൽപത് ലക്ഷം രൂപ.
പലര്‍ക്കും തുക അയച്ചത് തെറ്റായ വിലാസത്തിലാണെന്നും മടങ്ങി വന്ന കണക്കിൽ പെടുത്താതെ കൈക്കലാക്കിയെന്നുമാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ കണ്ടെത്തൽ. വിതരണംചെയ്യാത്ത തുകയും മടങ്ങി വന്ന തുകയും അടക്കം പ്രമാനന്ദൻ തട്ടിയെടുത്തത് 21 ലക്ഷത്തി 7 ആയിരത്തി ഒരുനൂറുരൂപ. സാമ്പത്തിക ക്രമക്കേടിനപ്പുറം ആദിവാസി വിഭാഗങ്ങൾക്ക് അര്‍ഹമായ ആനുകൂല്യം തട്ടിയെടുക്കുകകൂടി ചെയ്ത ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്നായിരുന്നു ശുപാര്‍ശ.
ഇതിൽ മേൽ ഒരു നടപടിക്കും ബന്ധപ്പട്ട വകുപ്പുകള്‍ തയ്യാറായിട്ടില്ല… ആഴിമതി തെളിഞ്ഞതിനെ തുടര്‍ന്ന് പദ്ധതി നിര്‍വ്വഹണ ചുമതലയിൽ നിന്ന് ബിഎസ് പ്രേമാനന്ദിനെ തൽക്കാലത്തേക്ക് മാറ്റി നിര്‍ത്തിയെങ്കിലും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിൽ തുടരുകയാണ്. ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ആദിവാസി ക്ഷേമസമതി അടക്കമുള്ള സംഘടനകൾ.