സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി കൊയമ്പത്തൂരില്‍ അറസ്റ്റില്‍

171

കോയമ്പത്തൂര്‍: സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി കൊയമ്പത്തൂരില്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സല്‍മാന്‍ പാരീസ് ആണ് പിടിയിലായത്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുവച്ചാണ് ഇയാള്‍ എത്തിയത്. ഷാര്‍ജിയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഞായറാഴ്ച പിടിയിലായത്. 25 ലക്ഷം രുപയുടെ സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനായിരുന്നു സല്‍മാന്‍ പാരീസ്. സംശയാസ്പദ സാഹചര്യത്തില്‍ ഇയാള്‍ നീങ്ങുന്നത് ശ്രദ്ധയില്‍പെട്ട ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി പരിശോധിക്കുമ്പോഴാണ് ഒളിപ്പിച്ചുവച്ച സ്വര്‍ണം പിടികൂടിയത്. 930 ഗ്രാം തൂക്കമുള്ള എട്ട് സ്വര്‍ണ്ണക്കട്ടികളാണ് കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തത്.
ജോലി തേടി ഷാര്‍ജയിലേക്ക് പോയ സല്‍മാന്‍ തൊഴില്‍ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പെട്ടെന്ന് പണം സമ്പാദിക്കാന്‍ സ്വര്‍ണക്കടത്ത് തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.