വിദേശത്തേക്ക് കടത്താൻ കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

196

വിദേശത്തേയ്‍ക്കു കടത്താൻ കൊണ്ടുവരികയായിരുന്ന മൂന്നരകിലോ കഞ്ചാവുമായി രണ്ടുപേര്‍ കാസര്‍ഗോഡ് പൊലീസിന്‍റെ പിടിയിലായി. ബേക്കലില്‍ നിന്നു മംഗളുരു വിമാനത്താവളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു കഞ്ചാവ്.
ബേഡകം സ്വദേശികളായ അസീസ്, ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ബേക്കലില്‍നിന്നും കാറിലാണ് സംഘം കഞ്ചാവ് മംഗളുരു വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്. രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഒരാള്‍ ഓടിരക്ഷപെട്ടു.ബേഡകം സ്വദേശി ഉമ്മറാണ് രക്ഷപെട്ടത്.
മംഗളുരു വിമാനത്താവളം വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്നത് അടുത്തിടെ വര്‍ദ്ധിച്ചിട്ടുണ്ട്. യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് കടത്തുന്ന സംഘവും മംഗളുരു വിമാനത്താവളത്തില്‍ സജീവമാണ്. ഇതിനെതിരെ അപരിചതരില്‍നിന്നു സാധനങ്ങള്‍ കൈപ്പറ്റരുതെന്ന് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക മുന്നറിയിപ്പ് തന്നെ നല്‍കുന്നുണ്ട്.