അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെ പെരുമാറരുത് : മന്ത്രി ജി.സുധാകരൻ

175

ഹരിപ്പാട്: അഭിഭാഷകർക്കു ഗുണ്ടകൾക്കു വേണ്ടി കോടതിയിൽ ഹാജരാകാമെന്നും എന്നാൽ അവരിലാരും ഗുണ്ടകളെപ്പോലെ പെരുമാറരുതെന്നും മന്ത്രി ജി.സുധാകരൻ. അഭിഭാഷകർ സാമൂഹിക ബാധ്യത മറക്കരുത്. കോഴിക്കോട്ട് മാധ്യമ പ്രവർത്തകർക്കു നേരെ ഉണ്ടായ ആക്രമണം ശരിയല്ല. പാവങ്ങളാണു പത്രക്കാർ. അടി കൊണ്ടാൽ തിരിച്ചടിക്കില്ല. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.