കൊച്ചി മെട്രോ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഇന്ന് സുപ്രധാന യോഗം

165

കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഇന്ന് രുവനന്തപുരത്ത് അവലേകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇ. ശ്രീധരന്‍, റവന്യൂ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ തുടങ്ങിയവ‍ര്‍ പങ്കെടുക്കും. മെട്രോ നി‍ര്‍മ്മാണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി അവലോകന യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുമെന്ന് മുഖ്യമന്ത്രി ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ യോഗം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും യോഗത്തില്‍ ചര്‍ച്ചയാകും.